അജയ് ഘോഷ്: ഫൊക്കാന പ്രസിഡന്റിന്റെ പ്രിന്‍സിപ്പല്‍ മീഡിയ അഡൈ്വസര്‍

ന്യൂജേഴ്‌സി: തങ്ങളുടെ മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള മലയാളികളെ ഫൊക്കാനയുടെ അമരത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊക്കാന പ്രെസിഡന്റിന്‍റെ മുഖ്യ മാധ്യമോപദേഷ്ടാവ് (പ്രിന്റ് മീഡിയ ) ആയി പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്രീ അജയ് ഘോഷ് നിയമിതനായി.

അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായ അജയ് ഘോഷ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കന്‍ മാധ്യമ രംഗത്തെ വ്യക്തി മുദ്ര പതിപ്പിച്ച പത്രപ്രവര്‍ത്തകനാണ്.

യൂണിവേഴ്‌സല്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് ചിഫ് എഡിറ്റര്‍, ന്യൂ യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എന്‍ ആര്‍ ഐ ടുഡേ യുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഇന്ത്യ െ്രെടബ്യുണ്‍ എന്നിവയുടെ ബ്യുറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യന്‍ ഇറാ എന്ന മാസികയുടെ ചീഫ് എഡിറ്റര്‍ ആണ് ഇപ്പോള്‍. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലീഷ് മീഡിയകളില്‍ കൂടി ഇന്ത്യക്കാരായ മറ്റു വിഭാഗങ്ങളിലും എത്തിക്കുന്നതിന് അജയ് ഘോഷിന്‍റെ സാന്നിദ്ധ്യം സഹായിക്കുകയും അത് കേരളത്തിന്റെ വികസനം പോലെയുള്ള കാര്യങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുമെന്നും പ്രസിഡന്റ് മാധവന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *