ആരോഗ്യത്തിന്റെ അവസ്ഥ പറഞ്ഞ് ഫൊക്കാനാ മെഡിക്കല്‍ സെമിനാര്‍

സ്വന്തം ലേഖകന്‍
കോട്ടയം: രോഗിയുടെ നിലപാടും രോഗാവസ്ഥയും ചര്‍ച്ചയായ വേദിയായിരുന്നു ഫൊക്കാനാ കേരള കണ്‍വന്‍ഷനിലെ മെഡിക്കല്‍ സെമിനാര്‍. കാന്‍സറും കാന്‍സര്‍ മൂലം ദുരിതം അനുഭവിക്കുന്നവരുടെ ആശ്വാസവും ചര്‍ച്ച ചെയ്യപ്പെട്ട വേദിയില്‍ സദസിലെ സംശയങ്ങള്‍ക്കും പരിഹാരമായി.

പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാല്‍,യുഎസിലെ പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.എംവി പിള്ളൈ,ഡോ. ആര്‍ സന്തോഷ്‌ ഉണ്ണിത്താന്‍, വയനാട്ടിലെ ഇന്‍സിട്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ.റീത്താ ദേവി, എറണാകുളം ലേക്ക് ഷോര്‍ ഹോസ്പിറ്റലിലെ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ മോഹനന്‍ നായര്‍ എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു.

ജീവിതം കാര്‍ന്നു തിന്നുന്ന കാന്‍സറിനെ നേരിടുന്നതിനെ കുറിച്ചായിരുന്നു സെമിനാര്‍ പറഞ്ഞുതുടങ്ങിയത്.ഇന്ത്യയില്‍ അഞ്ചിലൊരാള്‍ ആത്മഹത്യ ചെയ്യുന്നത് രോഗം മൂലമോ ചികിത്സ മൂലമോ ആണ്. കഷ്ടപ്പെട്ട്‌ മനുഷ്യര്‍ മരിക്കുന്ന നാല്‍പതില്‍ ഒരു രാജ്യം ഇന്ത്യയാണ്. അതിന്റെ പ്രധാന കാരണം വേദന കുറയാനുള്ള മോര്‍ഫിന്‍ പോലുള്ള
മരുന്നുകള്‍ ഇവിടെ കിട്ടാനില്ല എന്നതാണ്.എന്നാല്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ അതുണ്ട്.മാനസികമോ ശാരീരികമൊ ആയ വേദനയാണ് പല അര്‍ത്ഥത്തിലും ആത്മഹത്യക്ക് കാരണം.കേരളത്തില്‍ സമ്പന്നരുടെ മരണം വെന്റിലേറ്ററില്‍ ആണ്. എന്നാല്‍ യുഎസില്‍ അതല്ല സ്ഥിതി.രോഗത്തെ ഇലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ രോഗിയും
കുടുംബവും ഇല്ലതാകുന്നു.ഇതിനാണ് പാലിയേറ്റിവ് കെയര്‍.

പാലിയേറ്റീവ് പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് സെമിനാറില്‍ ആവശ്യമുയര്‍ന്നു. കേന്ദ്രം മാത്രം വിചാരിച്ചാല്‍ അതിനു ഫലമുണ്ടാകില്ല. കേരളത്തില്‍ ഹൃദയം കൊണ്ടാണ് വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഫണ്ട് പ്രധാന പ്രശ്നമാണ്.

ജീവിത ശൈലീ രോഗങ്ങള്‍ ഇന്ത്യയില്‍ കൂടിവരികയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. കൊഴുപ്പും ഷുഗറും മനുഷ്യനില്‍ നിന്ന് വിട്ടുപോകുന്നില്ല. വ്യായാമം കുറഞ്ഞു. കുട്ടികളെ കളിക്കാന്‍ വിടാത്തതിനാല്‍ ചെറുപ്പത്തിലെ അവര്‍ രോഗികളായി മാറുന്നു.പുതിയ രോഗങ്ങള്‍ ഉണ്ടാകുന്നു- വിവിധ പേരുകളില്‍. ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സംവിധാനം ഇന്ത്യയിലും ആവശ്യമാണെന്നും സെമിനാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *