ആല്‍ബിന്‍ ആന്റോ ഫൊക്കാന യൂത്ത് പ്രതിനിധിയായി ലീല മാരേട്ട് ടീമില്‍ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ യുവ പ്രതിനിധിയായി ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള ആല്‍ബിന്‍ ആന്റോ മത്സരിക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ സീമന്ത പുത്രനാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, വൈസ് മെന്‍ ക്ലബ് എന്നീ സംഘടനകളില്‍ യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് നേടിയിട്ടുള്ള സംഘടനാ പാടവം ഫൊക്കാനയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു ലീല മാരേട്ട് ടീം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആല്‍ബിന്‍ ഫിസിയോതെറാപ്പിയില്‍ ഡിഗ്രി പഠനം നടത്തുന്നു.

ആല്‍ബിന്‍ ന്യൂയോര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ഫൊക്കാനയുടെ കഴിഞ്ഞ ഏതാനും കണ്‍വന്‍ഷനുകളില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നനുമായ ഈ യുവാവ് ഭാവി വാഗ്ദാനമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്, സെക്രട്ടറി അലക്‌സ് തോമസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുധാ കര്‍ത്താ, വൈസ് പ്രസിഡന്റ് സുജ ജോസ്, അഡീഷണല്‍ ജോയിന്റ് സെക്രട്ടറി പ്രസാദ് ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ജോസഫ്, കമ്മിറ്റി അംഗങ്ങളായ തിരുവല്ല ബേബി, അലക്‌സ് ഏബ്രഹാം, യൂത്ത് പ്രതിനിധികളായ സച്ചിന്‍ വിജയന്‍, ഗണേഷ് ഭട്ട്, സ്റ്റെഫനി ഓലിക്കല്‍, കാനഡ റീജിയന്‍ പ്രസിഡന്റ് മത്തായി മാത്തുള, ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ഷാജു സാം, ഫിലാഡല്‍ഫിയ റീജണല്‍ പ്രസിഡന്റ് ജോജി കടവില്‍, ഹൂസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ് റെജി കുര്യന്‍, ബോസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *