കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും

image

ചൈനയിലെ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടര്‍ന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വന്നേക്കം എന്ന് ഏവരും ഭയപ്പെടുന്നു. കൊറോണ വൈറസ് എന്നുപറയുന്നത് ഈ നൂറ്റാണ്ടിന്റെ പ്രശ്‌നമാണ്.ഈ പ്രശ്‌നത്തെ അവഗണിക്കുന്നതല്ല
അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. അതിന് അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്കു അനുസരിച്ചും അതുമായി സഹകരിച്ചും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ ഫൊക്കാനയും തയാര്‍ എടുത്തു കഴിഞ്ഞു .

കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ ഫൊക്കാനയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഒന്‍പത് റീജിയനുകളിലും തയാര്‍ എടുത്തു കഴിഞ്ഞു.വൈറസ് പടരുന്നതുതടയാന്‍ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. അതിന് വേണ്ടി കര്‍ശന നടപിടികള്‍ അതാതു സ്‌റ്റേറ്റ് ഗവണ്മെന്റുകള്‍ സ്വികരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പല കുടുംബങ്ങളിള്‍ലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥ വന്നാല്‍ അവരെ സഹായിക്കാന്‍ ഫൊക്കാനയുടെ റീജണല്‍ ഭാരവാഹികള്‍ അതാത് പ്രദേശത്തെ മലയാളീ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു നമ്മുടെ കുടുംബങ്ങളില്‍ സഹായം എത്തിക്കാന്‍ തീരുമാനിച്ചത്.

അമേരിക്കയിലെ ഏതെങ്കിലും മലയാളി കുടുംബത്തിനു അടിയന്തരമായി ഭക്ഷണമോ ഭക്ഷണസാധനകളോ , അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സഹായമോ ആവിശ്യമെങ്കില്‍ അത് നല്‍കേണ്ടത് ഈ സമയത്തു നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മിക്ക ആശുപത്രികാളിലും മെഡിക്കല്‍ സ്റ്റാഫിന്റെ കുറവുകള്‍ ഉണ്ട് . ഇനിയും സ്ഥിതിഗതികള്‍ മോശമായാല്‍ പല മെഡിക്കല്‍ സ്റ്റാഫിനും അടിയന്തിര സഹ്യചര്യത്തില്‍ ജോലി ചെയേണ്ടിവന്നാല്‍ പല വീടുകളില്‍ കുട്ടികളും പ്രായമായ മാതാപിതാക്കളും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി സംജാതമായേക്കാം. മാത്രമല്ല ഈ അടിയന്തര ഘട്ടത്തില്‍ കടകളും, മറ്റും അടച്ചിടുന്ന സാഹചര്യം ഉണ്ടായേക്കാം. നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ഈ സാഹചര്യത്തെ മറികടക്കുക എന്നത് കൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യം.

രോഗം വന്നാല്‍ ചികില്‍സ നല്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. ഗവണ്‍മെന്റും ആരോഗ്യസംവിധാനങ്ങളും പഴയതു പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മളില്‍ ആര്‍കെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവരുകയാണെണെങ്കില്‍ 911 വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുക. ഇന്‍ഷുറന്‍സ് ഇല്ലാഎങ്കില്‍ തന്നെ ഒരു ആശുപത്രിയും ചികിത്സ നിഷേധിക്കില്ല.

ഏപ്രില്‍ 15 വരെ അമേരിക്കയില്‍ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവില്‍ വന്നു. ഒട്ടേറെ മലയാളികള്‍ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങള്‍, വിസ സ്റ്റാമ്പിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടില്‍ അവധിക്കു പോയ ഒട്ടേറെ അമേരിക്കന്‍ മലയാളികള്‍ക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായുള്ള പ്രശ്‌നങ്ങള്‍ക്കും ഫൊക്കാനയുമായി ബന്ധപ്പെടാവുന്നതാണ്.

വൈറസ് ബാധ മൂലംഏതെങ്കിലും മലയാളികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ രീതിയിലുമുള്ള സാമൂഹിക സഹായങ്ങള്‍ നല്‍കുക എന്നത്‌നമ്മുടെ എല്ലാവരുടെയും കടമയാണ്. കോവിഡ്19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോകം സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇതിനു വേണ്ടി സമാന്തര സംഘടനകളുമായും, അംഗ സംഘടനകളുമായി സഹകരിച്ചു ഫൊക്കാന പ്രവര്‍ത്തിക്കുന്നതായിരിക്കും എന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ അമേരിക്കന്‍ മലയാളി സമൂഹം ഒറ്റകെട്ടായി പ്രേവര്‍ത്തിക്കേണ്ട സമയമാണിത്. ഈ അവസരത്തില്‍ അതാതു സ്ഥലങ്ങളിലെ ഗവണ്മെന്റുകള്‍ നടപ്പാക്കുന്ന ട്രാവല്‍ നിയന്ത്രണം ഉള്‍പ്പെടെയുള്ള ഉള്ള നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട് . ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ് അറിയിച്ചു.

കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ആവിശ്യമെങ്കില്‍ ഫൊക്കാന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. 732 338 8520 അല്ലെങ്കില്‍ താഴെ പറയുന്ന എക്‌സി. കമ്മിറ്റി മെംബെര്‍സുമായോ റീജണല്‍ വൈസ് പ്രസിഡന്റ്മാറുമായോ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു

പ്രസിഡന്റ് : മാധവന്‍ ബി. നായര്‍ 732 718 7355
ജനറല്‍ സെക്രട്ടറി : ടോമി കോക്കാട്ട് 647 892 7200
ട്രഷര്‍ : സജിമോന്‍ ആന്റണി 862 438 2361
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി ജേക്കബ് 954 249 6129

എക്‌സി. വൈസ് പ്രസിഡന്റ് : ശ്രീകുമാര്‍ ഉണ്ണിത്താന്‍ 914 886 2655
അസോ. ജനറല്‍ സെക്രട്ടറി :ഡോ. സുജാ കെ. ജോസ് 973 632 1172
അഡി.അസോ. ജനറല്‍ സെക്രട്ടറി: വിജി എസ്. നായര്‍ 847 692 0749
സോ.ട്രഷര്‍: പ്രവീണ്‍ തോമസ് 847 769 0050
അഡി.അസോ.ട്രഷര്‍: ഷീലാ ജോസഫ് 845 548 4179
വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ : ലൈസി അലക്‌സ് 845 268 3694

റീജണല്‍ വൈസ് പ്രസിഡന്റ്മാര്‍ ആയ ബിജു ജോസ് 508 444 2458 , ശബരി നാഥ് 516 244 9952 , എല്‍ഡോ പോള്‍ 201 370 5019 , ഡോ . ബാബു സ്റ്റീഫന്‍ (202) 2155527 , ജോണ്‍ കല്ലോലിക്കല്‍ 813 484 3437 ,ഗീത ജോര്‍ജ് 510 709 5977 , ഫ്രാന്‍സിസ് കിഴക്കേകുട്ടു 847 736 0438 ,രഞ്ജിത് പിള്ള 713 417 7472 , ബൈജുമോന്‍ ജോര്‍ജ് 647 717 8578

Leave a Reply

Your email address will not be published. Required fields are marked *