ഡോ. കെ. ജയകുമാര്‍ ഐ.എ .എസ് . ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.

ന്യൂയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും വാഗ്മിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും മായിരുന്ന ഡോ. കെ. ജയകുമാര്‍ ഐ.എ .എസ്. നെ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു.

മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരു ഭാരിച്ച ഉത്തരവാദിത്യം ഏറ്റുടുത്തു അഞ്ചു വര്‍ഷം കൊണ്ട് ഒരു മികച്ച സര്‍വ്വകലാശാല ആക്കിഎടുക്കുവാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് മലയാളത്തിനോടുള്ള സ്‌നേഹമാണ് പ്രകടമാക്കുന്നത് . അഞ്ചു വര്‍ഷം കൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു സര്‍വ്വകലാശാല ഉണ്ടാക്കി അത് നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മലയാളം സര്‍വ്വകലാശാലയുടെ പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവും ആണ് എന്ന ലഷ്യത്തിലേക്ക് എത്തിക്കുവാനും അദ്ദേഹം പരിശ്രമിച്ചു.

മലയാളി സാഹിത്യകാരന്‍മാരെ സാംസ്‌കാരികമായ ഔന്ന്യത്യത്തോടെ ലോകമലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ആദ്യത്തെ പ്രവാസി സംഘടനയാണ് ഫൊക്കാനാ. സാഹിത്യകാരന്‍മാരേയും, ചലചിത്രപ്രവര്‍ത്തകരേയും എന്നും ആദരിക്കുവാന്‍ മുഖ്യപങ്കുവഹിച്ചിട്ടുള്ള ഫൊക്കാനാ ജനുവരി 30 ന് തിരുവനന്തപുരത്തു നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നത്. ഫൊക്കാന കേരളാകണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങിയതായി സാഹിത്യ സമ്മേളന കമ്മിറ്റിക്കു വേണ്ടി കോര്‍ഡിനേറ്റ് ചെയുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

മലയാള സംസ്‌കൃതിയുടെ തിലകക്കുറിയായി ശ്രേഷ്ഠഭാഷാ പദമലങ്കരിക്കുന്ന നമ്മുടെ മാതൃഭാഷയുടെ വര്‍ണ്ണാഭമായ പൂക്കള്‍ കേരളാകണ്‍വന്‍ഷന്‍ സാഹിത്യ സമ്മേളന പൊട്ടിവിടരും. കേരളത്തനിമയും, പഴമയും, പാരമ്പര്യങ്ങളും ചേരുന്ന ദേവദ്രാവിഡ ഭാഷയെ അണിയിച്ചൊരുക്കാന്‍ ഇക്കുറി അക്ഷര സ്‌നേഹികള്‍ക്കും, ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും കേരളാസാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ഫൊക്കാനയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും, മറ്റുജീവകാരുണ്യ മേഖലയിലും ഫൊക്കാനയുടെ പദ്ധതികള്‍ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.രണ്ടു വര്‍ഷത്തിനുള്ളില്‍ ഫൊക്കാന നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കണ്‍ വന്‍ഷനോടനുബന്ധിച്ചു നടക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി , മന്ത്രിമാര്‍, , എം .പി, എം എല്‍ എ മാര്‍ , രാഷ്ട്രീയ നേതാക്കള്‍ , ചലച്ചിത്ര രംഗത്തെ പ്രതിഭകള്‍ ,സാഹിത്യരംഗത്തെ പ്രഗത്ഭര്‍ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *