നേപ്പാള് ദുരന്തത്തില് ദുരിതമനുഭവിക്കുന്നവര്ക്ക് ആശ്വാസമായി ഫൊക്കാന

ന്യൂയോര്ക്ക്: ഭൂകമ്പം നാശംവിതച്ച് നേപ്പാളില് ഫൊക്കാനയുടെ സാന്ത്വനം എത്തിക്കാന് ശ്രമിക്കുന്നു, ഏഴായിരത്തോളം ആളുകളുടെ മരണം കവര്ന്ന നേപ്പാളില് ആഹാരവും പാര്പ്പിടവുമില്ലാതെ ലക്ഷോപലക്ഷം പേരും അതില് പത്തുലക്ഷത്തില്പ്പരം കുട്ടികളും ഉള്പ്പെടും . വിശന്നുവലയുന്ന അവര് ആഹാരത്തിനു വേണ്ടി യാചിക്കുന്ന കാഴ്ചയാണ് ഇന്ന് നേപ്പാളില് കാണാന് കഴിയുന്നത്. കോടികളുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്.
നമ്മുടെ അയല്രാജ്യമായ നേപ്പാളിന് ഈ ദുരവസ്ഥ വന്നപ്പോള് അവരെ സഹായിക്കേണ്ട കടമ അമേരിക്കയിലെ മലയാളി സമൂഹത്തിനുണ്ട്. ഈ കടമ ഫൊക്കാന ഏറ്റെടുക്കുകയും നേപ്പാളിന്റെ പുനരധിവാസ പ്രവര്ത്തനങ്ങള്ക്കും, ഭക്ഷണത്തിനുംവേണ്ടി
സഹായം നല്കുന്നതിനും ഫൊക്കാന അതിന്റെ അംഗസംഘടനകളോടൊത്തു ഒരു ക്ഷേമനിധി രൂപീകരിക്കാനും കഴിയുന്നിടത്തോളം സഹായധനം സമാഹരിച്ച് നേപ്പാളില് കഷ്ടപ്പെടുന്ന ജനതയ്ക്ക് നല്കാനും തീരുമാനിച്ചു.

നേപ്പാള് ദുരന്തത്തില് ദുരിതമനുഭവിക്കുന്നവര്ക്ക് ആശ്വാസമേകാനും അവരുടെ ദു:ഖത്തില് പങ്കുചേരാനുംഫൊക്കാന നടത്തുന്ന ശ്രമങ്ങള് ശ്ലാഘനീയമാണെന്ന് നേപ്പാള് എംബസി ഇന് ചാര്ജ് ഋഷി റാം ഘിമിരെ അഭിപ്രായപെട്ടു. ജീവകാരുണ്യ പ്രവര്ത്തനരംഗത്ത് ഫൊക്കാന നടത്തുന്ന സേവന
പ്രവര്ത്തനത്തെ അദേഹം പ്രശംസികുകയും ചെയുതു.

ഈ ക്ഷേമനിധിയിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോണ് പി. സെക്രട്ടറി വിനോദ് കെ.ആര്.കെ, ട്രഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്,
എന്നിവര് അഭിപ്രായപെട്ടു.

ശ്രീകുമാര് ഉണ്ണിത്താന്

Leave a Reply

Your email address will not be published. Required fields are marked *