ഫൊ​ക്കാ​ന ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി കു​ര്യ​ൻ പ്ര​ക്കാ​ന​വും മെ​ന്പ​ർ​മാ​രാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ബെ​ൻ പോ​ളി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ കു​ര്യ​ൻ പ്ര​ക്കാ​ന​ത്തിനെ​യും, ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി മെ​ബേ​ർ​സ് ആ​യി ട്ര​സ്റ്റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പിനേ​യും, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ ബെ​ൻ പോ​ളി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് അ​റി​യി​ച്ചു.

ലോ​ക കേ​ര​ള സ​ഭ മെ​ന്പ​റും, പ്ര​വാ​സി​ക​ളു​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം എ​ന്ന ആ​വി​ശ്യ​വു​മാ​യി കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​ര​ത്തി​ന്‍റെ ഗോ​ദാ​യി​ൽ അ​ങ്ക​പ​ട​പു​റ​പ്പാ​ടി​നൊ​രു​ങ്ങി പ്ര​വാ​സി ലോ​ക​ത്തും കേ​ര​ള​ത്തി​ലും നി​റ​സാ​ന്നി​ധ്യ​മാ​യ കു​ര്യ​ൻ പ്ര​ക്കാ​നം കാ​ന​ഡ​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ബ്രം​പ്ട​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ്. വി​ജ​യ​ക​ര​മാ​യി പ​ത്തു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വ​ള്ളം​ക​ളി​യാ​യ ക​നേ​ഡി​യ​ൻ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ നെ​ടു​നാ​യ​ക​നാ​ണ് ഇ​ദ്ദേ​ഹം. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ആ​ദ്യ ഓ​ണ്‍​ലൈ​ൻ ചാ​ന​ലാ​യ മ​ല​യാ​ള മ​യൂ​രം ടി ​വി​യു​ടെ സ്ഥാ​പ​ക​ൻ, പ്ര​വാ​സി മ​ല​യാ​ളി മു​ന്ന​ണി ചെ​യ​ർ​മാ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​ക്കാ​നം പ്ര​വാ​സി ലോ​ക​ത്ത്സ​ജീ​വ​മാ​ണ്.

ഫൊ​ക്കാ​ന​യു​ടെ മു​ൻ സെ​ക്ര​ട്ട​റി, എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് കൊ​ല്ലം ടി.​കെ.​എം. എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യം​ഗം. ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്/​ചെ​യ​ർ​മാ​ൻ കേ​ര​ളാ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​സേ​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ട്ര​സ്റ്റീ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നാ​യും, നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം, റോ​ക്ക്ലാ​ന്‍റ് കൗ​ണ്ടി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫൊ​ക്കാ​ന​യു​ടെ ട്ര​സ്റ്റി​ബോ​ർ​ഡ് അം​ഗ​വും മെ​രി​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സം​ഘ​ട​നാ നേ​താ​വു​മാ​യാ ബെ​ൻ പോ​ൾ ആ​റു​വ​ർ​ഷം ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. സം​ഘ​ട​നാ രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള ബെ​ൻ പോ​ൾ വാ​ഷിം​ഗ്ട​ണ്‍ ഡി​സി. കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കേ​ര​ള ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി (കെ​സി​എ​സ്) യു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, എ​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. പ​ഠി​ക്കു​ന്ന കാ​ല​ത്തു സ്പോ​ർ​ട്സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബെ​ൻ പോ​ൾ 1988 ലാ​ണ് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റു​ന്ന​ത്.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഫൊ​ക്കാ​ന​യു​ടെ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നേ​യും ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി മെ​ബേ​ഴ്സി​നേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി ​ജേ​ക്ക​ബും സെ​ക്ര​ട്ട​റി വി​നോ​ദ് കെ​ആ​ർ​കെ​യും അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം 2020-22 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ക്രി​യ സൂ​ക്ഷ്മ​വും സു​താ​ര്യ​വു​മാ​യി​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ നാ​പി​ടി​ക​ളും സ്വി​ക​രി​ക്കു​മെ​ന്നു പു​തി​യ​താ​യി തെ​രെ​ഞ്ഞു​ടു​ത്ത ഇ​ല​ക്ഷ​ൻ ക​ക​മ്മി​റ്റി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ

ref: deepika – https://www.deepika.com/nri/USANews.aspx?newscode=115526)

Leave a Reply

Your email address will not be published. Required fields are marked *