2018 ന് സന്തോഷകരമായ യാത്രയയപ്പ്. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട് ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്മരണകളും കൊണ്ടുത്തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ് കടന്നുപോയതും ഇനി വരാന്‍ പോകുന്നതും വര്‍ത്തനങ്ങളുടെ വര്‍ഷമാണ്. വീണ്ടും ഒരു കേരള കണ്‍വെന്‍ഷന് നാം തിരുവനന്തപുരത്തു ഒത്തുകൂടുകയാണ്.

പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ് ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്. ജനിച്ച നാടും വീടും വിട്ട്, പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംകാരം നഷ്ടപ്പെടുത്താത് അമേരിക്കന്‍ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്കി കൊണ്ട് മുന്നേട്ട് പോകാനും നമുക്ക് സാധിക്കുന്നു .മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ് ജനുവരി ഒന്ന്. ചിലര്‍ ചിലരെ കുത്തി നോവിക്കാന്‍ തയ്യാറെടുത്തപ്പോള്‍ മറ്റു ചിലര്‍ പലരെയും സഹായിച്ചും, കൈത്താങ്ങ് ആവുകയും ചെയ്യുന്നു. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എല്ലാം മറന്ന് ഒരു പുതിയ പ്രഭാതം, പുതിയ ദിനം,പുതുവര്‍ഷം,പുതിയ ലോകം എന്നും പുതിയ അനുഭവങ്ങണ് നമുക്ക് സമ്മാനിക്കുന്നത്.

എല്ലാ മലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍ നേരുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയ് ചാക്കപ്പന്‍ ,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ്
സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ്
അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പൻ, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ഫിലിപ്പോസ് ഫിലിപ്പ് , ട്രസ്റ്റി സെക്രെട്ടറി വിനോദ് കെയര്‍ക് , നാഷണല്‍ കമ്മിറ്റി മെംബേര്‍സ് , ട്രസ്റ്റിബോര്‍ഡ് മെംബേര്‍സ് , റീജണല്‍ വൈസ് പ്രെസിഡന്റുമാര്‍ എന്നിവര്‍ അറിയിച്ചു.