ഫൊക്കാനയെ പറ്റി വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകം: മാധവന്‍ ബി. നായര്‍

(ഫൊക്കാനയുടെ പേരില്‍ വന്ന വ്യാജ വര്‍ത്തയെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ നല്‍കുന്ന പ്രതികരണം )

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ജനറല്‍ ബോഡി നടന്നതായ പത്ര വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകവും സത്യവിരുദ്ധവുമാണ്.
ന്യൂയോര്‍ക്കില്‍ കൊറോണാ ബാധയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ യാത്ര സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഫൊക്കാനാ ജനറല്‍ ബോഡി യോഗം മാറ്റി വക്കാന്‍ സംഘടന പ്രേരിതമാവുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഫൊക്കാനയുടെ തീരുമാനത്തെ ശരിവച്ചുകൊണ്ട് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ന്യൂയോര്‍ക്കില്‍ അടിയന്തിരാവസ്ത പ്രഖാപിച്ചിരുന്ന വിവരം എല്ലാവര്‍ക്കും അറിയുന്നതാണ്.

പ്രസിഡന്റ് എന്ന നിലക്ക് ഞാന്‍ യോഗം റദ്ദു ചെയ്ത വിവരം നാഷണല്‍ കമ്മിറ്റിയെ വ്യക്തമായി രേഖാ മൂലം അറിയിച്ചിരുന്നു. നാഷണല്‍ കമ്മിറ്റി കൂടുകയും ചെയ്തിരുന്നു. എല്ലാ വാര്‍ത്താ മാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനു വിപരീതമായി ചുരുക്കം ചില ആളുകള്‍ ചേര്‍ന്ന് എന്തൊക്കെയോ പ്രഖ്യാപനങ്ങള്‍ നടത്തിയതായി വാര്‍ത്താമാധ്യമങ്ങളില്‍ കാണുകയുണ്ടായി. ഫൊക്കാനാ പ്രസിഡന്റ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെയും നാഷനല്‍ കമ്മറ്റിയിലെയും നാല്പതോളം വരുന്ന അംഗ സംഖ്യയില്‍ ഒന്നോ രണ്ടോ ആളൊഴികെ ആരെങ്കിലും ഈ മീറ്റിംഗില്‍ പങ്കെടുത്തതായി അറിവില്ല.

സംഘടനയുടെ യാതൊരു ഔദ്യോഗിക ഭാരവാഹിത്യവുമില്ലാത്ത ഒരാളെ അധ്യക്ഷനുമാക്കിയാതായി പത്ര വാര്‍ത്തയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഫൊക്കാനയുടെ ലോഗോ ഉപയോഗിച്ചുള്ള ഈ പത്രവാര്‍ത്ത തികച്ചും സത്യ വിരുദ്ധവും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുതകുന്നതും ആണ്.
ഫൊക്കാനയുടെ നേതൃത്വം ഇക്കാരം ചര്‍ച്ച ചെയ്തു ഉചിതമായ നടപടികള്‍ കൈക്കൊള്ളും.
കൊറോണ ബാധയെ തുടര്‍ന്ന് അമേരിക്കയും മറ്റു ലോകരാഷ്ട്രങ്ങളും സുശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‌പ്പെടുന്ന ഇത്തരുണത്തില്‍ നമുക്കും സംഘടന എന്ന നിലയില്‍ അതില്‍ പങ്കുചേരാം.

ഫൊക്കാനാ കണ്‍വെന്‍ഷന്‍ ജുലൈ 9-12 വരെ അറ്റ്‌ലാന്റിക് സിറ്റിയില്‍ അരങ്ങേറുകയാണ്. എല്ലാവരെയും ഈ അന്തര്‍ദേശീയ കണ്‍വെന്‍ഷനലിക്കു ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.

മാധവന്‍ ബി നായര്‍
പ്രസിഡണ്ട്, ഫൊക്കാന

Leave a Reply

Your email address will not be published. Required fields are marked *