ഫൊക്കാനായുടെ സ്വപ്നപദ്ധതിയായി ‘ഫൊക്കാനാ കേരളാ ടൂറിസം പ്രോജക്ട്

ഫൊക്കാന-കേരളാ ഗവണ്‍മെന്റുമായി സഹകരിച്ചു കേരളാ ഗവണ്മെന്റിനും കേരളത്തിനും അഭിമാനിക്കാവുന്ന ഒരു പ്രോജക്ടിന് ഫൊക്കാന രൂപം നല്‍കുന്നു. പുതിയ ഭരണസമിതിയുടെ ഡ്രീം പ്രോജക്ടായി ഇത്തവണ അവതരിപ്പിക്കുന്ന ‘ഫൊക്കാനാ കേരളാ ടുറിസം പ്രോജക്ട് ” കേരളാ ഗവണ്മെന്റിനു മുന്‍പില്‍ ഒരു ബ്രിഹത് പദ്ധതിയായി അവതരിപ്പിക്കും. ഈ പദ്ധതിയുടെ പ്രോജെക്ട് കോ ഓഡിനേറ്റര്‍ ആയി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റെജി ലൂക്കോസിനെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ടൂറിസം വികസനത്തിനു വലിയ തോതില്‍ പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. അതുകൊണ്ടു തന്നെ കേരളാ മുഖ്യമന്ത്രിയെ ഫൊക്കാനയുടെ നേതാക്കളും മാധ്യമ സംഘവും വളരെ പ്രതീക്ഷയോടെയാണ് സന്ദര്‍ശിച്ചത്. പ്രോജക്ട് കോ ഓഡിനേറ്റര്‍ റെജി ലൂക്കോസ് ഈ പദ്ധതിയെ കുറിച്ച് ഈ മലയാളിയോട് വിശദീകരിച്ചു.

“വിവിധ ലോകരാഷ്ട്രങ്ങളില്‍ നിും ഇന്ത്യ സന്ദര്‍ശിക്കാനെത്തു ടൂറിസ്റ്റുകളുടെ കണക്കെടുത്താല്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ സാഹചര്യം നന്നായി ഉപയോഗിച്ചാല്‍ അമേരിക്കന്‍
വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് നിഷ്പ്രയാസം എത്തിക്കുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ജനതയ്ക്കുമുന്നില്‍, ആളുകള്‍ക്കിടയില്‍ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസാര സാധ്യതകളെപ്പറ്റിയും കൂടുതല്‍ സന്ദേശമെത്തിക്കുതിനു സാധിച്ചാല്‍ അത് സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തിനു ഏറെ സഹായകരമായി മാറും. ”

“സംസ്ഥാനത്തിന്‍റെ ടൂറിസം വികസന സാദ്ധ്യതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനോടൊപ്പം അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ഫൊക്കാനാ ടൂറിസ്സം പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ്ധാ തമ്പി ചാക്കോ പറഞ്ഞു. മലയാളി അസോസിയേഷനുകളെയും മലയാളികള്‍ക്കിടയിലെ ട്രാവല്‍, ഹോട്ടല്‍ ബിസിനസ് രംഗത്തുള്ളവരേയും ഈ പദ്ധതിയുമായി സഹകരിപ്പിക്കും അമേരിക്കയിലെ പ്രധാന പട്ടണങ്ങളിലെല്ലാം കേരളത്തെ, തദ്ദേശവാസികള്‍ക്ക് പരിചയപ്പെടുത്തു തരത്തിലുമുള്ള പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടയ്പ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു .അദ്ദേഹം കൂട്ടിച്ചേർത്തു .

ഇതിനായി ഫൊക്കാനാ ചെയുന്നത് കെരളത്തിലെ അറിയപ്പെടാത്ത വിനോദ സഞ്ചാര മേഖലകളെ കുറിച്ചു വളരെ വിശദമായി പഠിച്ചു ആവശ്യമായ എല്ലാ രേഖകളും ഉള്‍പ്പെടുത്തി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കുന്നതാണ് പ്രഥമ ജോലി. ടൂറിസം വകുപ്പ് ഈ പ്രൊപ്പോസല്‍ പഠിക്കുകയും ഇത് അമേരിക്കന്‍ തദ്ദേശീയരുടെ ഇടയില്‍ പ്രചരിപ്പിക്കുവാന്‍ ആവശ്യമായ ബ്രോഷറുകള്‍, സിഡികള്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ റെഡിയാക്കി നല്‍കുകയും ചെയ്യും. ഇതിന്റെ ചെലവ് കേരളാ സര്‍ക്കാര്‍ ആയിരിക്കും നല്‍കുക. ഈ വിവരങ്ങള്‍ അടങ്ങിയ ബ്രോഷറുകളിലും സിഡിയിലും ഫൊക്കാന-കേരളം സര്‍ക്കാര്‍ പ്രോജക്ട് എന്നാകും ഉണ്ടാകുക. മനോഹരമായ കേരളത്തെ അമേരിക്കയുടെ മുക്കിലും മൂലയിലും എത്തിക്കുക എന്നതുമാത്രമാണ് ഈ പ്രോജക്ടിന്റെ ഉള്ളടക്കമെന്നു ട്രഷറര്‍ ഷാജി വര്‍ഗീസ് പറഞ്ഞു.

നിലവില്‍ കേരളത്തിന്‍റെ ടൂറിസം പ്രമോഷന്‍ പ്രോഗ്രാമുകള്‍ നടക്കുത് ലണ്ടനില്‍ നടക്കു വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് പോലെയുള്ള പരിപാടികളില്‍ മാത്രമാണ്. ഓരോ പട്ടണത്തിലും പ്രത്യേകം ടൂറിസം പ്രമോഷന്‍ സംഘടിപ്പിക്കുതിനു വന്‍സാമ്പത്തിക ചെലവ് വരുമെുള്ളതും സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിനെ കൂടുതല്‍ നഗരങ്ങളില്‍ സ്വന്തം നിലയ്ക്ക് പ്രമോഷന്‍ പ്രോഗ്രാമുകള്‍ , ട്രാവല്‍ ആന്‍റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കുവാന്‍
ഇത് മൂലം സാധിക്കും. ഓരോ കൗണ്‍സിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷന്‍ പ്രോഗ്രാമുകള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പിന്‍റെ സാങ്കേതിക സഹായം ലഭ്യമാക്കും.

കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുതിനു ആവശ്യമായ എല്ലാ വിവരങ്ങളും നമുക്ക് തരുന്ന ഉത്തരവാദിത്വമാണ് കേരളാ സർക്കാരിനുള്ളത്. സംസ്ഥാനത്തെ വിനോദ സാരത്തിന്‍റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം, ആയുര്‍വേദം, പൈതൃകം, സുഖചികിത്സകളുടെയും യോഗയുടെയും ഗുണങ്ങള്‍ വിശദീകരിക്കുതിനും മറ്റും ശ്രമങ്ങള്‍ ഉണ്ടാവും. ഇതിനായി അമേരിക്കയിലെ മലയാളി ട്രാവല്‍ ടൂര്‍ ഓപ്പറേറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുവരുടെ സഹായമാവും ഫൊക്കാനാ കേരളാ ഗവണ്മെന്റിനു സമ്മാനിക്കും.

സംസ്ഥാനത്തിന്‍റെ ടൂറിസം വികസനത്തോടൊപ്പം അമേരിക്കയിലെ മലയാളികള്‍ക്കും ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയായി ഇതുമാറുമെ പ്രതീക്ഷയാണ് ഈ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുവാന്‍ കേരളാ മുഖ്യമന്ത്രിയെ കണ്ട ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവർക്കുള്ളത്. തദ്ദേശീയരുമായി അമേരിക്കന്‍ മലയാളികളുടെ ബന്ധം ഊട്ടി ഉറപ്പിക്കുതിനും അമേരിക്കയിലെ സാമൂഹിക രംഗത്ത് മലയാളികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുതിനും ഈ ഡ്രീം പ്രോജക്ട് കൊണ്ട് സാധ്യമാകും എന്നാണ് ഫൊക്കാന എക്സികുട്ടീവ് കമ്മിറ്റിക്കുള്ളത്.

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, വനിതാ ചെയര്‍പേഴ്‌സന്‍ ലീലാ മാരേട്ട്, ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് തുടങ്ങി ഫൊക്കാന നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയോടുകൂടിയാണ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *