ഫൊക്കാനാ അഡൈ്വസറി ബോര്‍ഡിലേക്ക്‌ ചെയര്‍മാനേയും സെക്രട്ടറിയേയും തെരഞ്ഞെടുത്തു

ചിക്കാഗോ: 2014-16 വര്‍ഷത്തേക്കുള്ള ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാനായി തമ്പി ചാക്കോയേയും സെക്രട്ടറിയായി മാത്യു കൊക്കൂറയേയും തെരഞ്ഞെടുത്തു. 2014- 16 വര്‍ഷത്തേക്കുള്ള ഫൊക്കാനാ കണ്‍വന്‍ഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും, എല്ലാവിധ ഉപദേശങ്ങളും സഹായ സഹകരണങ്ങളും നല്‍കുമെന്ന്‌ തമ്പി ചാക്കോ അറിയിച്ചു.

2012-14 ഫൊക്കാനാ കണ്‍വന്‍ഷന്റെ ചരിത്ര വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്കും മറ്റ്‌ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ക്കും മാത്യു കൊക്കൂറ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

2016-ലെ കണ്‍വന്‍ഷന്റെ ചുമതല വഹിക്കുന്ന പ്രസിഡന്റ്‌ ജോണ്‍ പി. ജോണിനും നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും ഡോ. പാര്‍ത്ഥസാരഥി പിള്ള ആശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *