ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 24-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം:ജനുവരി 24-ന് കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടന്‍ കലാരൂപങ്ങള്‍, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ രാവിലെ 10 മണിക്ക് ജോസ് കെ.മാണി എം.പി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
അതിനുശേഷം മെഡിക്കല്‍ ക്യാമ്പ്, സാഹിത്യസമ്മേളനം, ബിസിനസ് സെമിനാര്‍, മാധ്യമ സെമിനാര്‍ എന്നിവയുമുണ്ടാകും. വൈകിട്ട് 6 മണിക്ക് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എ.കെ. ആന്റണി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് എന്നിവരും എം.പിമാരായ പ്രൊഫ. പി.ജെ. കുര്യന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, പി. രാജീവ്, ആന്റോ ആന്റണി, മുന്‍മന്ത്രി ബിനോയ് വിശ്വം, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കന്‍, സുരേഷ് കുറുപ്പ്, എന്നിവര്‍ പ്രസംഗിക്കും. പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറും.

കണ്‍വന്‍ഷന്‍ വിജയപ്രദമാക്കാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *