ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു

2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. നോര്ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില് നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന് ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്ട്ടണ് സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന് ഹില്ട്ടണ് ഹോട്ടല് എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില് യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള് അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില് ആദ്യമായി ഹോട്ടല് സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്ന്ന തനി നാടന് ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്പ്പെടുത്തിക്കഴിഞ്ഞു. ഈ കണ്വന്ഷണ് ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആകാന് ഭരവാഹികള് ശ്രമികുന്നുണ്ട്. ഈ കണ്വന്ഷണ്ന്റെ പ്രവര്ത്തനം വിവരികുവാനും ഭാവി പരിപടികള് അറിക്കുന്നതിനും വേണ്ടി ഫൊക്കാനാ സെപ്റ്റംബര് 26 അം തീയതി 3.30 നു ക്വീന്സി ലുള്ള
Taste of India restaurant ല് വെച്ചു ഒരു Meet the Press
ഒരുകുന്നുണ്ട്. തദവസരത്തില് ഫൊക്കാനാ പ്രസിഡന്റ് ജോണ് പി ജോണും പകെടുക്കുന്നതാണ്.

ചാരിറ്റിക്ക് മുന്തൂക്കം നല്കിക്കൊണ്ടുള്ള പ്രവര്ത്തനവുമായി മുന്നോട്ടു പോകുവാന് ഫൊക്കാനാ എന്നും ശ്രമികരുണ്ട് . പരമാവധി ചാരിറ്റി പ്രവര്ത്തനങ്ങള് ചെയ്യുവാന് ഫൊക്കാനാ എന്നും മുന്പന്തിയില് തന്നെ. പുത്തന് പുതിയ ആശയങ്ങളുമയി തന്നെ ആയിരികും ഇതവണയും ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്.

കണ്വന്ഷനോടെ അനുബെധിച്ചു നടത്താന് ഉദ്ദേശികുന്ന ഗ്ളിംസ് ഓഫ് ഇന്ത്യ കൊമ്പറ്റിഷന്, ഉദയകുമാര് മേമോറിയാല് വോളിബാള് ടൂര്നമേന്റ്റ്, ഫൊക്കാനാ സ്റ്റാര് സിങ്ങര്, ഫൊക്കാനാ ഇന്റര് നഷണല് സിനി അവാര്ഡ് തുടങ്ങിയ പുത്തന് സംരഭങ്ങളെ കുറിച്ചും വിവരിക്ക്ന്നതയിരുകും .

ഈ മീറ്റ് ദ പ്രസ് ലേക്ക് എല്ലാ ഫൊക്കാനാ പ്രവര്ത്തകരെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് ജോണ് പി ജോണ്, സെക്രട്ടറി വിനോദ് കെയാര്കെ. ട്രഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോയ് ചെമാച്ചന്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വര്ഗീസ് പലമലയില്, ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര് ഡോ. മാത്യു വര്ഗീസ്, ട്രസ്റ്റി ബോര്ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *