ഫൊക്കാന; അമേരിക്കന് മലയാളികളുടെ തലപ്പാവ്..(ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ 1:ശ്രീകുമാര് ഉണ്ണിത്താന്)

ഫൊക്കാന 30 വര്ഷം പിന്നിടുമ്പോള് കടന്നു പോയ കാലം ഫോക്കാനയ്ക്കും അമേരിക്കന് മലയാളികള്ക്കും ബാക്കിവച്ചത് എന്താണ് എന്ന് ചിന്തിക്കുകയാണിവിടെ . കഴിഞ്ഞ 30 വര്ഷം അമേരിക്കന് മലയാളികളുടെ ജീവിതത്തിനുണ്ടായ മാറ്റങ്ങള് ,ഒരു പക്ഷെ ഇനിയും ഒരു കൂട്ടായ്മ അമേരിക്കന് മണ്ണില് വേണമോ എന്നാ ചിന്തയിലേക്ക് വരെ കൊണ്ടെത്തിച്ചിരിക്കുന്നു.ഇവിടെയാണ് അമേരിക്കന് മലയാളികളുടെ ആദ്യ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസക്തി .പണത്തിനൊ ,പെരിനോ ,പ്രശസ്തിക്കോ വേണ്ടി ആയിരുന്നില്ല ഫൊക്കാന എന്നാ സംഘടനയുടെ പിറവി .ജീവിതത്തിലേക്കുള്ള ഓട്ട പാച്ചിലുകള്ക്കിടയില് ഒന്നിച്ചിരുന്നു കുശലം പറയാനും ജാതി മത ചിന്താഗതികള് വെടിഞ്ഞു മലയാളികളായി അല്പസമയം എന്നതിനപ്പുറത്തു ഒരുപക്ഷെ ഇതിന്റെ തുടക്കത്തില് ആരും ചിന്തിച്ചിട്ടുണ്ടാവില്ല .കാലം മാറി, നമ്മുടെ ചിന്താഗതികള് മാറി പുതിയ ചന്താഗതികള് ഹവന്നു .പക്ഷെ ഫോക്കാനയ്ക്ക് മാത്രം മാറ്റമുണ്ടായിട്ടില്ല .ഈ മുപ്പതു വര്ഷത്തിനിടയില് ഈ മാതൃ സംഘടന വളര്ത്തിയെടുത്ത നേതാക്കള് ,കലാകാരന്മാര് ,തുടങ്ങിയവരുടെ എണ്ണമെടുക്കാന് സാധിക്കില്ല .കാരണം ഫോക്കാന്യ്ക്ക് ശേഷം വന്ന ചെറുതും വലുതുമായ എതുസംഘടന എടുത്താലും അതിന്റെ അമരത്ത് ഫൊക്കാനയുടെ ഒരു നേതാവ് ഉണ്ടാകും .അതിനു ഒരു സംഘടനയ്ക്ക് സാധിക്കുക എന്ന് പറയുമ്പോള് ആ സംഘടന ആ വ്യക്തിക്കും വ്യക്തി ഉള്ക്കൊള്ളുന്ന സമൂഹത്തിനും നല്കുന്ന പ്രാധാന്യവും മനസിലാക്കേണ്ടതുണ്ട്.

ഈ നേതൃത്വപരതയാണ് ഫൊക്കാനയുടെ കരുത്ത് .അവിടെ നേതാക്കളില്ല . പകരം ഫൊക്കാനയുടെ തലപ്പാവണിഞ്ഞ പ്രധിനിധികള് മാത്രം .ഈ തലപ്പാവ് അപവാദങ്ങളില്ലാതെ അണിയാന് നാളിതുവരെ ഇതിനെ നയിച്ചവര്ക്ക് കഴിഞ്ഞു എന്നത് സംഘടയുടെ വലിയ നേട്ടമായിത്തന്നെ കരുതാം .അതാണ് ഫൊക്കാനയുടെ ബലവും .ഇതൊരു മാതൃകയാണ് നാളെ അനുകരിക്കാന് മറ്റുള്ളവര്ക്ക് ഒരു മാതൃക .ഫൊക്കാന മുന്പേ നടക്കുന്നു അതിനു പിറകെ നാമും നടക്കുന്നു.ഫൊക്കാനയെ കുറിച്ച് പറയുമ്പോള് 1983 കാലഘട്ടം മറക്കാന് പറ്റില്ല .നമുക്ക് ആദ്യമായി ഉണ്ടായ കുഞ്ഞിന്റെ ജനനം എന്നപോലെ ഓരോ മലയാളിക്കും ഫൊക്കാന ഒരു ഇരിപ്പിടമാണ് .അന്നും ഇന്നും.ഡോ: എം.അനിരുദ്ധന് പ്രസിഡന്റായി ഫൊക്കാനയുടെ ആദ്യ കൂട്ടായ്മ ഉണ്ടാകുമ്പോള് മലയാളികളുടെ ഒത്തൊരുമ മാത്രമല്ല ,മതത്തിന്റെയും ജാതിയുടെയും പേരില് ഉണ്ടാകുന്ന സംഘടനകളും അതുവഴി ഉണ്ടാകുന്ന അകല്ച്ചയും പൂര്ണ്ണമായും ഇല്ലാതാക്കുക എന്നാ വലിയ ലക്ഷ്യം കൂടി ഫോക്കാനയ്ക്ക് നേതൃത്വം നല്കിയവരുടെ മനസ്സില് ഉണ്ടായിരുന്നു .അതിന്റെ പ്രസക്തി ഒരു പക്ഷെ ഇന്ന് അമേരിക്കന് മലയാളികള് തിരിച്ചറിയുന്നുണ്ടാകണം .

ഫൊക്കാന പിന്നിട്ട വഴികള് ഒരിക്കലും മായാത്ത മുദ്രകളാണ് ഫൊക്കാനാ അവശേഷിപ്പിച്ചത് .പ്രതിബന്ധങ്ങള് ഏറെ ആയിരുന്നു .ഒരു കുഞ്ഞിന്റെ വളര്ച്ചപോലെ .ഒരു കുഞ്ഞിനു പിടിച്ചു നില്ക്കാന് അമ്മയുടെ കൈകള് എന്നപോലെ അമേരിക്കന് മലയാളികള്ക്ക് പിടിച്ചു നില്ക്കാന് തായ് വേരിനു ബലമുള്ള അമ്മയായി മാറി ഫോക്കാന .ഈ തായ് വേര് നമ്മുടെ മനസായിരുന്നു എന്നതാണ് സത്യം .ഈ മനസ് പിന്നിട്ട മുപ്പതു വര്ഷങ്ങളെ ഒന്നൊന്നായി ഓര്ത്തെടുത്തു നിങ്ങളുടെ ഓര്മ്മകളിലേക്ക് ഒരിക്കല് കൂടി എത്തിക്കാനാണ് എന്റെ ശ്രമം .

Leave a Reply

Your email address will not be published. Required fields are marked *