ഫൊക്കാന ഇലക്ഷന് കമ്മീഷന്: ജോര്ജി വര്ഗീസ് ചെയര്, ടെറന്സന്, വിപിന് രാജ് അംഗങ്ങള്

ന്യൂയോര്ക്ക്: 2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനു വേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികള് അറിയിച്ചു.

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി മൂന്നംഗ തിരഞ്ഞെടുപ്പു കമ്മീഷനെ ട്രസ്റ്റീ ബോര്ഡ് യോഗത്തില് തിരഞ്ഞെടുത്തതായി ചെയര്മാന് പോള് കറുകപ്പള്ളില് അറിയിച്ചു.

ഇലക്ഷന് കമ്മിറ്റി ചെയര്മാനായി ഫ്ളോറിഡയില് നിന്നുള്ള ട്രസ്റ്റീ ബോര്ഡ് വൈസ് ചെയര്മാന് കുടിയായ ജോര്ജി വര്ഗീസ്നെയും മെംബേര്സ് ആയി ന്യൂയോര്ക്കില് നിന്നുള്ള മുന് ഫൊക്കാന സെക്രട്ടറി ടെറന്സണ് തോമസ്, ട്രസ്റ്റീ ബോര്ഡ് മെംബേര് വിപിന് രാജ് എന്നിവരെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി എല്ലാ അംഗ സംഘടനകളും അംഗത്വം പുതുക്കുന്നതോടൊപ്പം അവരുടെ മെംബര്ഷിപ്പ് ലിസ്റ്റും അതനുസരിച്ചുള്ള ഡെലിഗേറ്റ്സിന്റെ ലിസ്റ്റും എത്രയും വേഗം അയച്ചു തരണമെന്ന് ഇലക്ഷന് കമ്മീഷന് അഭ്യര്ത്ഥിച്ചു. നിയമപ്രകാരമുള്ള തീയതിക്കുള്ളില് അംഗത്വ ലിസ്റ്റ് നല്കുന്ന അംഗ സംഘടനകളിലെ ഡെലിഗേറ്റുകള്ക്കു മാത്രമേ ജനറല് കൗണ്സിലില് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, നാഷണല് കമ്മിറ്റിയിലേക്കും ബോര്ഡ് ഓഫ് ട്രസ്റ്റീയിലേക്കും മത്സരിക്കുവാന് ആഗ്രഹിക്കുന്നവര് എത്രയും വേഗം നിയമാവലി അനുസരിച്ച് സ്ഥാനാര്ത്ഥി പട്ടികകള് അയക്കുവാനും കമ്മീഷന് അഭ്യര്ഥിച്ചു.
2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനില് ആണ് ഇലക്ഷന്

Leave a Reply

Your email address will not be published. Required fields are marked *