ഫൊക്കാന കണ്വന്ഷന് കിക്കോഫ് ചിക്കാ­ഗോ­യില് പ്രൗഡോ­ജ്ജ്വ­ല­മായി

ചിക്കാഗോ : വടക്കേ അമേ­രി­ക്ക­യിലെ മല­യാളി സംഘ­ടന­ക­ളുടെ മാതൃ­സം­ഘ­ട­ന­യായ ഫൊക്കാ­ന­യുടെ ആഭി­മു­ഖ്യ­ത്തില് 2016 ജൂലൈ മാസം കാന­ഡ­യില് വച്ചു നടക്കുന്ന കണ്വന്ഷന്റെ മിഡ്വെസ്റ്റ് റീജി­യന് കിക്കോഫ് ചിക്കാ­ഗോ­യില് വച്ച് നട­ത്ത­പ്പെ­ട്ടു. ഫൊക്കാന കണ്വന്ഷ­നില് പങ്കെ­ടു­ക്കു­വാന് ചിക്കാ­ഗോ­യില് നിന്നും തദ­വ­സ­ര­ത്തില് 100 പരം കുടും­ബ­ങ്ങള് രജി­സ്റ്റര് ചെയ്യു­ക­യു­ണ്ടാ­യി.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്ത്ത­ന­ങ്ങള് പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്ത്ത­ന­ങ്ങള് വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില് ഫൊക്കാ­ന­യുടെ സ്ഥാനം മുന്പ­ന്തി­യി­ലാ­ണെന്നും സമ്മേ­ളനം ഉദ്ഘാ­ടനം ചെയ്ത റാന്നി എം.­എല്.എ രാജു ഏബ്രഹാം പറ­യു­ക­യു­ണ്ടാ­യി. ഫൊക്കാന മിഡ് വെസ്റ്റ് റീജി­യന് പ്രസി­ഡന്റ് സന്തോഷ് നായര് അദ്ധ്യ­ക്ഷത വഹി­ച്ചു. ഫൊക്കാന പ്രസി­ഡന്റ് ജോണ്. പി. ജോണ് ഫൊക്കാന കണ്വന്ഷന്റെ ഈ വര്ഷത്തെ പ്രത്യേ­ക­ത­കള് വിവ­രി­ക്കു­കയും ഫൊക്കാ­ന­യുടെ പ്രഥമ പ്രസി­ഡന്റ് ഡോ. അനി­രു­ദ്ധ­നില് നിന്ന് മെഗാ­സ്പോണ്സര്ഷിപ്പ് രജി­സ്ട്രേ­ഷന് സ്വീക­രി­ക്കു­ക­യു­മു­ണ്ടായി. ഫൊക്കാ­ന­യുടെ വിവിധ പ്രവര്ത്ത­ന­ങ്ങള് സെക്ര­ട്ടറി വിനോദ് കെയാര്ക്കെ വിവ­രി­ക്കു­ക­യു­ണ്ടാ­യി. ഫൊക്കാന കണ്വന്ഷന് ചിക്കാ­ഗോ­യിലെ മല­യാളി സംഘ­ട­ന­കളും കുടും­ബ­ങ്ങളും നല്കുന്ന സഹ­ക­ര­ണ­ത്തിനും പങ്കാ­ളി­ത്ത­ത്തിനും ഫൊക്കാന കണ്വന്ഷന് ചെയര്മാന് ടോമി കോക്കാട്ട് നന്ദി പറ­യു­ക­യു­ണ്ടാ­യി. മുന് റീജി­യ­ണല് വൈസ് പ്രസി­ഡന്റ് സിറി­യക്ക് കൂവ­ക്കാ­ട്ടില് പരി­പാ­ടി­കള്ക്ക് നേതൃത്വം നല്കു­കയും ഏവ­രെയും കണ്വന്ഷ­നി­ലേക്ക് സ്വാഗതം ചെയ്യു­ക­യു­മു­ണ്ടാ­യി. ഫൊക്കാന മുന് പ്രസി­ഡന്റ് മറി­യാമ്മ പിള്ള, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറു­ക­പ്പി­ള്ളി, കണ്വന്ഷന് കണ്വീ­നര് ഗണേഷ് നായര് എന്നി­വര് പ്രസം­ഗി­ച്ചു. പരി­പാ­ടി­കള്ക്ക് ലെജി പട്ട­രു­മ­ഠ­ത്തില്, പ്രവീണ് തോമ­സ്, ഷാനി ഏബ്ര­ഹാം, ഷിബു മുള­യാ­നി­കു­ന്നേല്, ജയ്മോന് നന്ദി­കാ­ട്ട്, മത്തി­യാസ് പുല്ലാ­പ്പ­ള്ളി­യില്, വര്ഗ്ഗീസ് പാല­മ­ല­യില് തുട­ങ്ങി­യ­വര് നേതൃത്വം നല്കി. പൊതു­യോ­ഗ­ത്തിനു ശേഷം ശിങ്കാരി ഡാന്സ് സ്കൂളിന്റെ ആഭി­മു­ഖ്യ­ത്തില് വര്ണ്ണ മനോ­ഹ­ര­മായ കലാ­മേള നട­ത്ത­പ്പെ­ട്ടു.

Leave a Reply

Your email address will not be published. Required fields are marked *