ഫൊക്കാന ടൊറന്റോ മാമാങ്കം: കൗണ്ട് ഡൗണ് 30­-ന് തുടങ്ങും

ടൊറന്റോ: സിനിമ അവാര്ഡ്, സ്റ്റാര് സിംഗര്, സ്പെല്ലിംഗ് ബീ മത്സ­ര­ങ്ങ­ളെ­ല്ലാ­മായി ജൂലൈ നട­ക്കുന്ന പതി­നേ­ഴാ­മത് ഫൊക്കാന കണ്വന്ഷന് ഇനി ദിവ­സ­ങ്ങ­ളുടെ കാത്തി­രി­പ്പിന്റെ ആവേ­ശ­ത്തി­ലേ­ക്ക്. വട­ക്കന് അമേ­രി­ക്ക­യിലെ പ്രമുഖ മല­യാളി സംഘ­ട­ന­ക­ളുടെ കൂട്ടാ­യ്മ­യായ ഫൊക്കാ­ന­യുടെ ദേശീയ സമ്മേ­ള­ന­ത്തി­നത്തിന്റെ കൗണ്ട് ഡൗണിന് ജനു­വരി 30- ശനി­യാഴ്ച തുട­ക്ക­മാ­കും. ടൊറന്റോ മല­യാളി സമാജം ഈസ്റ്റ് സെന്റ­റില് വൈകിട്ട് 7-ന് നട­ക്കുന്ന ചട­ങ്ങില് വെബ്സൈ­റ്റി­ന്റേ­യും, സോഷ്യല് മീഡിയ പ്രചാ­ര­ണ­ങ്ങ­ളു­ടേ­യും­കൂടി തുട­ക്ക­ത്തിനു വേദി­യൊ­രു­ക്കും. ചട­ങ്ങി­നോ­ട­നു­ബ­ന്ധിച്ച് കണ്വന്ഷന് സ്പോണ്സര്മാരെ ആദ­രി­ക്കു­ന്ന­തി­നൊപ്പം കരാക്കേ ഗാന­സ­ന്ധ്യ­യു­മുണ്ടായി­രി­ക്കും.

ഫൊക്കാന ഇന്റര്നാ­ഷ­ണല് മല­യാളം സിനി അവാര്ഡ് (ഫിം­ക), മിസ് ഫൊക്കാ­ന, ഗ്ലിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ, ഉദ­യ­കു­മാര് വോളി­ബോള് ടൂര്ണ­മെന്റ് എന്നി­വ­യുടെ അക­മ്പ­ടി­യോ­ടെ­യാണ് ഫൊക്കാ­ന­യുടെ ഇത്ത­വ­ണത്തെ കണ്വന്ഷന്. ലോക­മെ­മ്പാ­ടു­നിന്നും സന്ദര്ശ­കരെ ആകര്ഷി­ക്കുന്ന നയാ­ഗ്ര­യി­ലേ­ക്കുള്ള യാത്രയും പ്രത്യേ­ക­ത­യാ­ണ്. “ഫിംക’ അവാര്ഡ് കണ്വന്ഷന് സമ്മാ­നി­ക്കുക താര­ത്തി­ള­ക്കം­കൂ­ടി­യാ­ണ്.

കണ്വന്ഷന്റെ വിജ­യ­ത്തി­നായി പ്രവര്ത്തി­ക്കാന് താത്പ­ര്യ­മു­ള്ള­വ­രും, കണ്വന്ഷ­നില് ഇവി­ടെ­നിന്നു പങ്കെ­ടു­ക്കു­ന്ന­വരും കൗണ്ട് ഡൗണിനു തുട­ക്കം­കു­റി­ക്കുന്ന വേള­യില് എത്ത­ണ­മെന്ന് പ്രസി­ഡന്റ് ജോണ് പി. ജോണ്, കണ്വന്ഷന് ചെയര്മാന് ടോമി കോക്കാ­ട്ട്, ജോയിന്റ് ട്രഷ­റര് സണ്ണി ജോസ­ഫ്, എന്റര്ടൈന്മെന്റ് കമ്മിറ്റി ചെയര് ബിജു കട്ട­ത്ത­റ, റീജി­യ­ണല് വൈസ് പ്രസി­ഡന്റ് കുര്യന് പ്രക്കാ­നം, ബോര്ഡ് ഓഫ് ട്രസ്റ്റി അംഗം മാറ്റ് മാത്യൂസ് എന്നി­വര് അറി­യി­ച്ചു.

ടൊറ­ന്റോയ്ക്ക് സമീപം മാര്ക്കം ഹില്ട്ടണ് സ്വീറ്റ്സില് ജൂലൈ ഒന്നിനാണ് ഫൊക്കാന കണ്വന്ഷന് കൊടി­യേ­റു­ക. രജി­സ്ട്രേ­ഷനും കൂടുതല് വിവ­ര­ങ്ങള്ക്കും ജോണ് പി. ജോണ് (647 808 5565), ടോമി കോക്കാട്ട് (647 892 7200) എന്നി­വ­രു­മായി ബന്ധ­പ്പെ­ടു­ക.

Leave a Reply

Your email address will not be published. Required fields are marked *