ഫൊക്കാന തിരഞ്ഞെടുപ്പിന് ന്യൂയോര്‍ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

ന്യൂയോര്‍ക്ക്: ഏറെ വിവാദമുയര്‍ത്തിയ, ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ  തിരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ഫ്‌ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള ഭരണ സമിതിക്കാണ് കോടതി വിധി ബാധിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി താത്ക്കാലിക സ്‌റ്റേ അനുവദിച്ചത്.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അംഗം ബെന്‍ പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കുരിയന്‍ പ്രക്കാനം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ്, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത അമേരിക്കയും (ഫൊക്കാന) എതിര്‍ കക്ഷികളായാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

2020 സെപ്തംബര്‍ 3ന് മേല്‍പറഞ്ഞ കക്ഷികളോ അവരുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായി വാദം കേട്ട ശേഷമായിരിക്കും തുടര്‍ നടപടികള്‍. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതുവരെ ജൂലൈ 28നു നടന്ന തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കി. അതൊടൊപ്പം, തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ പേര് ഉപയോഗിക്കാനോ ആ പേരില്‍ ഏതെങ്കിലും മീറ്റിംഗ് കൂടാനോ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഫൊക്കാന തിരഞ്ഞെടുപ്പ് മാറ്റി വെച്ചുകൊണ്ട് 2020 ജൂണ്‍ 12ന് നാഷണല്‍ കമ്മിറ്റി എടുത്ത തീരുമാനം എതിര്‍ കക്ഷികള്‍ക്കും ബാധകമാണ്.

എതിര്‍കക്ഷികള്‍ക്ക് എതിരെ താഴെ പറയുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വാദിഭാഗം ഇവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്: 1) ജൂലൈ 28-നു നടന്ന ഇലക്ഷന്‍ ഫലങ്ങള്‍ റദ്ദാക്കുകയും നിയമാനുസ്രുതമുള്ള സമ്മേളനം അന്ന് നടന്നില്ലെന്നും പ്രഖ്യാപിക്കുക

2) അന്ന്തെരെഞ്ഞെടുക്കപ്പെട്ടുവെന്ന് കരുതുന്നവര്‍ യഥാര്‍ഥത്തില്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും അവര്‍ ഫേഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളല്ലെന്നും പ്രഖ്യാപിക്കണം.

3) ജൂണ്‍ 12-നു നാഷണല്‍ കമ്മിറ്റി എടുത്ത തീരുമാനം സംഘടനയുടെ എല്ലാ അംഗങ്ങള്‍ക്കും-എതിര്‍ കക്ഷികള്‍ ഉള്‍പ്പടെ- ബാധകമാണെന്നു പ്രഖ്യാപിക്കുക.

4) ജനറല്‍ കൗണ്‍സിലും ഇലക്ഷനും അടുത്ത വര്‍ഷം ജൂലൈ വരെ മാറ്റി വയ്ക്കാന്‍ ജൂണ്‍ 12-നു നാഷണല്‍ കമ്മിറ്റി പാസാക്കിയ പ്രമേയം നിലനില്‍ക്കുന്നതിനാല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സെപ്റ്റംബര്‍ 9-ലേക്കു നോട്ടീസ് നല്കിയ ജനറല്‍ കൗണ്‍സില്‍, മീറ്റിംഗും ഇലക്ഷനും അസാധുവാക്കുക.

5) തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ എന്ന തെറ്റിദ്ധാരണയില്‍നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ഉത്തരവാദിത്വമേല്‍ക്കുക

6) ഈ കേസ് തീരുമാനമാകും വരെ താല്ക്കാലികമായൂം അതിനുശേഷം സ്ഥിരമായും ഫൊക്കാനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഫൊക്കാനക്കു വെണ്ടിയുള്ള പ്രവര്‍ത്തനനഗള്‍ നടത്തുന്നതോ നിരൊധിക്കണം.

ഓര്‍ഡറിന്റെ കോപ്പിയും വാദിഭാഗം സമര്‍പ്പിച്ച രേഖകളും എതിര്‍ കക്ഷികള്‍ക്കോ അവരുടെ അഭിഭാഷകനോ ഓഗസ്റ്റ് 19-നു മുന്‍പ് ഓവര്‍നൈട്മെയില്‍ ആയൊാീ0മെയില്‍ ആയോ അയക്കാനും കോടതി ഉത്തരവിടുന്നു.

എതിര്‍കക്ഷികളുടെയൊ അവരുടെ അറ്റോര്‍ണിയുടെയോ എതിര്‍വാദങ്ങളും രേഖകളും ഓഗസ്റ്റ് 26-നു മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണം.

അതു പോലെ പരാതിക്കാര്‍ എതിര്‍ കക്ഷികളുടെ വാദങ്ങള്‍ക്ക് സെപ്റ്റാംബര്‍ ഒന്നിനു മുന്‍പായി മറുപടി നല്കണം

Reference & ByLine : emalayalee.com https://www.emalayalee.com/varthaFull.php?newsId=218808

Leave a Reply

Your email address will not be published. Required fields are marked *