ഫൊക്കാന സ്പെല്ലിംഗ് ബീ: ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാത്യു വര്ഗീസ് കോഓര്ഡിനേറ്റര്മാര്

ഫൊക്കാന സ്പെല്ലിംഗ് ബീ: ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാത്യു വര്ഗീസ് കോഓര്ഡിനേറ്റര്മാര്
ന്യു യോര്ക്ക്: അടുത്ത വര്ഷം ജൂലായ്1 മുതല് നാലു ദിവസങ്ങളിലായി ടൊറന്റോയിലെ ഹില്ട്ടണ് ഹോട്ടലില് നടത്തുന്ന ഫൊക്കാന കണ്വന്ഷനോടൊപ്പം വിദ്യാര്ത്ഥികള്ക്കായി നടത്തുന്ന സ്പെല്ലിംഗ് ബീ മത്സരത്തിന്റെ നാഷണല് കോഓര്ഡിനേറ്റര് ആയി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്വീനര് ആയി ജോയിന്റ് ട്രഷറര് ഡോ. മാത്യു വര്ഗീസ് എന്നിവരെ തെരഞ്ഞുടുത്തതായി പ്രസിഡന്റ് ജോണ് പി. ജോണ് അറിയിച്ചു .
മുന് വര്ഷങ്ങളിലേതുപോലെ വിജയികള്ക്ക് ആകര്ഷകങ്ങളായ സമ്മാനങ്ങളും നല്കുന്നു.
കേരള സംസ്ക്കാരം അമേരിക്കയില് നഷ്ടപ്പെടാതിരിക്കാന് അക്ഷീണ പരിശ്രമം നടത്തുന്ന ഫൊക്കാന, 2016 കണ്വന്ഷന് ഒരുങ്ങിക്കഴിഞ്ഞു. പ്രസിഡന്റ് ജോണ് പി. ജോണ്, സെക്രട്ടറി വിനോദ് കെയാര്കെ, ടഷറര് ജോയി ഇട്ടന്, ട്രസ്റ്റി ബോര്ഡ് ചെയര്മാന് പോള് കറുകപ്പള്ളില് തുടങ്ങിയവര് പ്രശസ്ത സേവനം കാഴ്ചവെച്ച് നല്ല കണ്വെന്ഷനു വേണ്ടി പ്രവര്ത്തിക്കുന്നു.

കൂടുതല് വിവരങ്ങള് ഫൊക്കാനാ ഓണ്ലൈനില് നിന്നും, ഫിലിപ്പോസ് ഫിലിപ്പ് ഫോണ്: (845 ) 642-2060 , ഡോ. മാത്യു വര്ഗീസ് ( 734 ) 634-6616 എന്നിവരില് നിന്നും ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *