മലയാളി കുടിയേറ്റ എഴുത്തുകാരുടെ കൃതികള് ക്ഷണിക്കുന്നു

ടൊറന്റോ: അടുത്ത ജൂണ്െ 30, ജൂലൈ 1,2 തീയതികളില് ടോറന്േറയില് നടക്കുന്ന ഫൊക്കാന സമ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധിച്ച സാഹിത്യ മത്സ­ര­ങ്ങ­ളില് (ക­വി­ത, കഥ, നോവല്) വിഭാ­ഗ­ങ്ങ­ളില് വടക്കേ അമേ­രി­ക്കന് (കാ­നഡ, യു.­എ­സ്.­എ) എഴു­ത്തു­കാ­രുടെ കൃതി­കള് ക്ഷണി­ക്കു­ന്നു. 2013, 2014, 2015 2016­-ലെ കൃതി­കള് പരി­ഗ­ണി­ക്കും. ഫൊക്കാ­ന­യില് രജി­സ്റ്റര് ചെയ്ത­വ­യാ­യി­രി­ക്ക­ണം. അവാര്ഡു­കള് ബാങ്ക്വറ്റ് സമ്മേ­ള­ന­ത്തില് കേര­ള­ത്തില് നിന്ന് എത്തുന്ന പ്രശ­സ്ത­രായ സാഹിത്യ പ്രതി­ഭ­കള്, എഴു­ത്തു­കാരെ ആദ­രിച്ച് സമ്മാ­നി­ക്കും.

മത്സ­ര­ത്തില് പങ്കെ­ടു­ക്കാന് താത്പ­ര്യ­മു­ള്ള­വര് കൃതി­യുടെ ഒരു കോപ്പി താഴെ ചേര്ത്തി­ട്ടുള്ള സാഹി­ത്യ­മ­ത്സര കമ്മിറ്റി അദ്ധ്യ­ക്ഷന് അയ­യ്ക്കു­ക. കൃതി­കള് മെയ് 30­-ന് മുമ്പ് എത്തി­യി­രി­ക്ക­ണം. അമേ­രി­ക്ക­യില് തന്നെ­യുള്ള സാഹി­ത്യ­ത­ത്പ­ര­രായ വിധി­കര്ത്താ­ക്ക­ളാ­യി­രിക്കും കൃതി­കള് വില­യി­രു­ത്തു­ക.

അയ­യ്ക്കേണ്ട വിലാസം:
ഡോ. പി.­സി. നായര്,
6000 വുഡ്ലേക്ക് ലെയിന്,
അല­ക്സാ­ണ്ട്രി­യാ, വെര്ജീ­നി­യ, 22315.
ഇമെ­യില്: പിസി­നാ­യര്111@യാഹു­ഡോട്ട്കോം

ഫൊക്കാനാ സാഹിത്യ കമ്മി­റ്റി­ക്കു­വേണ്ടി
ജോണ് ഇള­മത
ജോണ്­ഇ­ള­മത@യാഹു­ഡോട്ട്­കോം

Leave a Reply

Your email address will not be published. Required fields are marked *