മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6-ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍ ആകുന്നു. ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യുജേഴ്‌സിയി ല്‍ നടന്ന ചങ്ങില്‍ കൈമാറി.

കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍ മലയാളികളോ ആയ പത്രപ്രവര്‍ത്തകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ഫൊക്കനയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ്. ഫൊക്കാന നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയാണ്.

ഫൊക്കാനയുടെ അശരണര്‍ക്കു വീട് , വിവാഹ ധനസഹായം , കുട്ടികള്‍ക്ക് പഠന സഹായം, അനാഥാലയങ്ങള്‍ക്കു സാമ്പത്തികസഹായം , കുട്ടമ്പുഴ പോലുള്ള ആദിവാസി സ്ഥലത്തു സമഗ്ര മെഡിക്കല്‍ ക്യാമ്പ് , സ്ഥിരം ക്ലിനിക് തുടങ്ങിയവ സംസ്ഥ മേഖലകളില്‍ ഫൊക്കാനയുടെ ചാരി റ്റി പ്രവര്‍ത്തങ്ങള്‍ പ്രവാസി മലയാളിക്ക് അഭിമാനം ഉളവാക്കത്തക്ക തരത്തിലാണ് നടപ്പില്‍ വരുത്തിയത്.

പ്രവാസികളുടെ പൊതു ശബ്ദമായി മാധവന്‍ ബി നായര്‍ നവകേരള സൃഷ്ട്രിക്കായി സജീവ ഇടപെടല്‍ നടത്തിക്കൊണ്ടു ഇരിക്കുന്നു . 2019 ജനുവരി 29, 30 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ വളരെ അധികം ഭാവി പരിപാടികള്‍ നടപ്പാക്കുന്നതാണ്. ഗവര്‍ണര്‍ , മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ സാസ്‌ക്കാരിക നേതാക്കള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

പ്രവാസികളുടെ പൊതു ശബ്ദമായി മാധവന്‍ ബി നായര്‍ നവകേരള സൃഷ്ട്രിക്കായി സജീവ ഇടപെടല്‍ നടത്തിക്കൊണ്ടു ഇരിക്കുന്നു . 2019 ജനുവരി 29, 30 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ വളരെ അധികം ഭാവി പരിപാടികള്‍ നടപ്പാക്കുന്നതാണ്. ഗവര്‍ണര്‍ , മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ സാസ്‌ക്കാരിക നേതാക്കള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

വണ്ടിപ്പെരിയാറില്‍ ഭാവന രഹിതര്‍ക്കു വേണ്ടി നവകേരളത്തിന്റെ ഭാഗമായി ഫൊക്കാന ഗ്രാമം നിര്‍മ്മിക്കുന്നു . പുതു സംരംഭകര്‍ക്കായി ആഞ്ചല്‍ കണക്ട്,ഫൊക്കാനയുടെ പുതിയൊരു സംരംഭമാണ് ആഞ്ചല്‍ കണക്ട്. കേരള സര്‍ക്കാറും ടെക്്നോപാര്‍ക്കുമായി ചേര്‍ന്ന് ആവിഷ്‌ക്കരിക്കുന്ന ബൃഹത് പദ്ധതിയാണ്. കേരളത്തിലെ പുതു സംരംഭകരെ അമേരിക്കയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

മലയാളികളുടെ അമേരിക്കന്‍ പ്രവാസത്തിന് തുടക്കമിട്ടത് നേഴ്സുമാരാണ്. ഈ സാഹചര്യത്തിലാണ് ഫൊക്കാന നൈറ്റിംഗ് ഗോള്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി അവരെ ആദരിക്കുക .ഭാഷയ്ക്കൊരു ഡോളര്‍ കേരള സര്‍കലാശാലയുമായി സഹകരിച്ചു ഇത് വളരെ നല്ലരീതില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ ശ്രീ പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രസിഡന്റായ മധു കൊട്ടാരക്കര , ജനറല്‍ സെക്രട്ടറി സു നില്‍ തൈമറ്റം ,ട്രഷറര്‍ സണ്ണി പൗലോസ് ,വൈസ് പ്രസിഡന്റ് ജെയിംസ് വര്‍ഗ്ഗീസ് .ജൊയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുള,ജോയിന്റ് ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് , മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്റ് ജോര്‍ജ് ജോസഫ് എന്നിവര്‍അടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തങ്ങളെ ഫൊക്കാന അഭിനന്ദിക്കുന്നു.

ഇന്ത്യ പ്രസ്‌ക്ലബ്ബ് മാധ്യമ ശ്രീ പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായി പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷര്‍ സജിമോന്‍ ആന്റണി, ട്രുസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍ , കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് ,എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ് എന്നിവര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *