റജി ജേക്കബ്: ഫൊക്കാന പ്രസിഡന്റിന്റെ മാര്‍ക്കറ്റിംഗ് -സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ്

ന്യൂ ജേഴ്‌സി: സാമൂഹ്യ പ്രവര്‍ത്തകനും ഫില്‍മ പ്രെസിഡന്റുമായ റെജി ജേക്കബ ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവന്‍ നായരുടെ മാര്‍ക്കറ്റിംഗ് സോഷ്യല്‍ മീഡിയ ഉപദേഷ്ടാവാ യിരിക്കും.

സാമൂഹ്യ തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള പ്രഗത്ഭരായ മലയാളികളെ ഫൊക്കാന യുടെ മുഖ്യ ധാരയിലെത്തിക്കുകയും അവരുടെ സേവനം ഫൊക്കാനയുടെ വിജയത്തിനായി ലഭ്യമാക്കുക എന്ന ഉദ്യേശത്തോടെയുമാണ് തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതു എന്ന് മാധവന്‍ നായരും സെക്രട്ടറി ടോമി കൊക്കാടും പറഞ്ഞു.

ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനയായ ഫില്‍മയുടെ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനും ഒരു നല്ല ഗായകനും അഭിനേതാവുമായി അറിയപ്പെടുന്ന റെജി ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമാണ്.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മലയാളികളില്‍ എത്തിക്കുന്നതിന് ഇനി നാമം പ്രവര്‍ത്തകന്‍ കൂടിയായ റെജി നേതൃത്വം നല്‍കും. ഫൊക്കാനയുടെ വിനിമയ ചക്രവാളം അതിരുകളില്ലാതെ വിക്ള്‍സിപ്പിക്കുവാനുള്ള പ്രസിഡണ്ട് മാധവന്‍ നായരുടെ ഉറച്ച തീരുമാനങ്ങള്‍ ഫൊക്കാനക്കു പുതിയ മുഖം നല്കുമെന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *