സുധാ കര്‍ത്താ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍

2016 18 ലെ ഫൊക്കാനയുടെ നാഷണല്‍ കോഓര്‍ഡിനേറ്ററായി സുധാ കര്‍ത്തായെ ഫൊക്കാന നാഷണല്‍ കമ്മറ്റി തെരെഞ്ഞുടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

രണ്ടു പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിലും പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്കരിക രംഗങ്ങളില്‍ ജലിച്ചു നില്‍കൂന്ന ശ്രദ്ധേയമായ നേതൃത്വപ്രവര്‍ത്തനം നടത്തുന്ന സുധാ കര്‍ത്താ, ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

2008ല്‍ ഫൊക്കാനയുടെ ജനല്‍ സെക്രട്ടറി ആയി ഫിലാഡല്‍ഫിയ കണ്‍വന്‍ഷെന്‍റെ ചുക്കാന്‍ പിടിച്ചു . തുടര്‍ന്ന് എട്ടു വര്‍ഷത്തോളം ഫൊക്കാനയുടെ ട്രസ്റ്റീ ബോര്‍ഡില്‍ അംഗമായും, സെക്രട്ടറിആയും പ്രവര്‍ത്തിച്ചു.നിരവധി വര്‍ഷങ്ങളില്‍ കണ്‍വന്‍ഷെന്‍റെ പലചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2012ല്‍ വാഷിങ്ങ്ടണ്‍ ഡി.സി യില്‍ നടന്ന ഹിന്ദുകണ്‍വന്‍ഷെന്‍റെ (കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത്അമേരിക്ക)ജനറല്‍ സെക്രട്ടറി ആയിരുന്ന സുധാ, ഇപ്പോള്‍ അതിന്‍റെ ട്രസ്റ്റീബോര്‍ഡ് അംഗമായും സേവനം അനുഷ്ടിക്കുന്നു. 2014 ല്‍ നടന്ന നായര്‍ കണ്‍വന്‍ഷെന്‍റെ(എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക)ജനല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഇപ്പോള്‍ ഉപദേശക സമിതി അംഗമായും തുടരുന്നു.

ഫിലാഡല്‍ഫിയായില്‍ പമ്പ,െ്രെട സ്‌റ്റേറ്റ് കേരളാ ഫോറം, ച.ച.ട പെന്‍സില്‍വനിയ തുടങ്ങി വിവിധ മലയാളീ സംഘടനകളുടെസ്ഥാപക നേതാക്കളില്‍ ഒരാളാണ് സുധാ കര്‍ത്താ.ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയില്‍ വിവിധ ഇന്ത്യന്‍ ഭാഷാസംസ്ഥാന സംഘടനകളുടെ കുട്ടായ്മയായ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍റെ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രസിഡന്റ് ഉള്‍പ്പെടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ചഎകഅ യെയിലും ആറ്റിവ് ആയി പ്രവര്‍ത്തിക്കുന്നു .
കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ തുറന്ന മനസുള്ള നിരവധി നേതാക്കള്‍ ഫൊക്കാനാക്ക് ഇന്നുണ്ട്. കഴിഞ്ഞ ഫിലാഡല്‍ഫിയ, ന്യൂ യോര്‍ക്ക്,ഹ്യൂസ്റ്റണ്‍ ,ഷിക്കാഗോ, ടൊറാന്റോ തുടങ്ങിയ കണ്‍വന്‍ഷെനുകളില്‍ എല്ലാം മുഴങ്ങി കേട്ട സന്ദേശമായിരുന്നു വനിതകള്‍ക്കും, യുവാക്കള്‍ക്കും വളരെയേറെ പ്രാധാന്യം നാല്‍കുക എന്നത്.ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് ആര്ജിച്ചു നേടിയതാണ് . .കുട്ടികള്‍,ചെറുപ്പക്കാര്‍,വനിതകള്‍ ,അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മള്‍ ഫോക്കാനയ്‌ക്കൊപ്പം കൂട്ടി.അവര്ക്ക് അവസരങ്ങള്‍ നല്കി അവരെ വളര്ത്തിയെടുക്കുവാന്‍ ശ്രെമിക്കുകയും ,താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്‌ഫോമിന്റെ പ്രസക്തി എന്നും സുധാ കര്‍ത്താ അഭിപ്രായപ്പെട്ടു ഓരോ വര്‍ഷവും സാധാരണക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കൊടുക്കുന്ന കാരുണ്യവും അംഗീകാരവുമാണ് ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് കാരണമായതും, ഫൊക്കാനയെ ജനകീയമാക്കിയതും. അതിരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരെ ഒരു ശബ്ദമാകാന്‍ കഴിഞ്ഞത് പല പ്രസ്ഥാനങ്ങള്‍ക്കും ഫൊക്കാന ഒരു പ്രചോദനമായി .അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിക്കും സംഘടനാ താല്പര്യങ്ങള്‍ക്കും പ്രേചോദനമായതു ഫൊക്കാനയുടെ ഈ വളര്‍ച്ചയാണ് .

പുതിയ ആശയങ്ങളും ജാനകീയ പരിപാടികള്‍ നടപ്പിലാക്കാനുള്ള തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള ഫൊക്കാന നാഷണല്‍ കമ്മറ്റിക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പരമാവധി പിന്തുണ നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സുധാ കര്‍ത്താ അഭിപ്രായപ്പെട്ടു. ഫൊക്കാന പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണെകില്‍ കുടി ഇനിയും കൂടുതല്‍ ഉയിരങ്ങളില്‍ എത്തിക്കാന്‍ എല്ലാ മലയാളികളുടെയും സഹായ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു . ഫൊക്കാനയുടെ ഐക്യത്തിനും സംഘടനാ ശക്തിപ്പെടുത്തുന്നതിനും തന്നാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് സുധാ കര്‍ത്താ അറിയിച്ചു.

സുധാ കര്‍ത്തായെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആക്കിയതില്‍ അതിയ സന്തോഷം ഉണ്ടെന്നും, ഇത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രഷറര്‍ ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *