അതുല്യ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക്: ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ലോക പ്രശസ്തനായ ബഹുമുഖ പ്രതിഭ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക സ്വരം ഭാരതത്തിലും വിദേശത്തുമുള്ള സംഗീതാസ്വാദകരുടെ മനസ്സിനെ സംഗീത സാന്ദ്രമാക്കി കൊണ്ടിരിക്കുകയായിരുന്നു. ആ സ്വര സാന്നിധ്യമാണ് വിട പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധിതനായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദർഭം മുതൽ ആസ്വാദക ലോകം പ്രാർത്ഥനകളിലായിരുന്നു.…

Continue Reading

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ഒഴിവുകൾ നികത്തുന്നു

ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ ബോർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടു പോകുന്നതിലേക്കായി അനിൽ പിള്ള, എബ്രഹാം ഈപ്പൻ, എറിക് മാത്യൂസ്, ജോർജ് ഓലിക്കൽ എന്നിവരെ ഫൊക്കാന കമ്മിറ്റി നാമനിർദ്ദേശം ചെയ്തു. തുടർന്ന് നടക്കുന്ന ജനറൽ കൗൺസിലിൽ ഈ നിയമനങ്ങൾ അംഗീകാരത്തിനു സമർപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. മികവുറ്റ സംഘാടകരായ അനിൽ പിള്ള, എബ്രഹാം ഈപ്പൻ, എറിക് മാത്യൂസ്, ജോർജ് ഓലിക്കൽ എന്നിവർ ഫൊക്കാനയുടെ ഭരണ സമിതിയിൽ ഉൾപ്പെടുന്ന ട്രസ്റ്റി ബോർഡിലേക്ക്…

Continue Reading

ഫൊക്കാനയെ തകർക്കാൻ ശ്രമിച്ച യൂദാസന്മാർക്ക് കോടതിയുടെ പൂട്ട് | FOKANA | MADHAVAN B NAIR

ഏറെ വിവാദമുയര്‍ത്തിയ, ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.ഫ്‌ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള ഭരണ സമിതിക്കാണ് കോടതി വിധി ബാധിക്കുന്നത്.

Continue Reading

ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക- പ്രസിഡണ്ട് ശ്രീ മാധവൻ ബി നായർ – അമേരിക്കൻ മലയാളികളും പ്രവാസി ജീവിതവും – ഫേസ്ബുക് ലൈവ് ഇന്റർവ്യൂ ശ്രീമതി പ്രമീള ദേവി.

Continue Reading

മുൻ രാഷ്പ്രതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ . ബി.നായർ അനുശോചനമറിയിച്ചു. പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു നേതാവ് സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ വിരളമാണ്. ഭരണരംഗത്ത് കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഭരണതന്ത്രജ്ഞനായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് വാദഗതികളിൽ…

Continue Reading

ഫൊക്കാനയുടെ ഓണാശംസകൾ

ന്യൂയോർക്ക്: ലോക മലയാളി സമൂഹത്തിന് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ ബി.നായർ ഓണാംശസകൾ നേർന്നു.‘ മലയാളികളുടെ സമത്വ സങ്കല്പങ്ങളുടെയും കൂട്ടായ്മയുടെയും മറ്റൊരു ഓണം കൂടി വന്നെത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ സാന്നിധ്യം സാമൂഹിക അകലപാലനം നിർബന്ധിക്കുമ്പോൾ ഇത്തവണ ആഘോഷങ്ങൾക്കും ഒത്തുകൂടലിനും ഭംഗം വന്നിരിക്കയാണ്. – മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെ . ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നാർക്കും ഒട്ടില്ല താനും – എന്ന മഹദ്…

Continue Reading

ഫൊക്കാന തിരഞ്ഞെടുപ്പിന് ന്യൂയോര്‍ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

ന്യൂയോര്‍ക്ക്: ഏറെ വിവാദമുയര്‍ത്തിയ, ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ  തിരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഫ്‌ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള ഭരണ സമിതിക്കാണ് കോടതി വിധി ബാധിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്‌സ് തോമസ്,…

Continue Reading

ഫൊക്കാനയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍, ജാഗ്രത പുലര്‍ത്തണം: ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പര്‍ അസോസിയേഷനുകള്‍ക്ക് അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു. ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരില്‍ മെമ്പര്‍ അസോസിയേഷനുകള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് തല്പര കക്ഷികള്‍ കത്തുകള്‍ അയച്ചിട്ടുള്ളതായി ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ കത്തുകള്‍ക്കോ അറിയിപ്പുകള്‍ക്കോ ഫൊക്കാനയുടെ ഭരണ നിയമാവലി പ്രകാരം യാതൊരുവിധ നിയമ സാധുതയുമില്ലെന്നും ഔദ്യോഗിക നേതൃത്വം…

Continue Reading