ഫൊക്കാന ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു

വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ്‌ കാലം കൂടി. ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്‍ക്കും ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നാളുകള്‍ ആവട്ടെ വരുംദിനങ്ങളെന്ന്‌ പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവര്‍ ആശംസിച്ചു.

Registrations

മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ ഫൊക്കാന പ്രതിഷേധിച്ചു

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്കെതിരേയുള്ള ആക്രമണത്തില്‍ സംഘടന ശക്തമായി പ്രതിക്ഷേധിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കെതിരേ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ നിയമപാലകരുടെ പക്കല്‍ നിന്നും പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. ഇത് കുറ്റവാളികള്‍ക്ക് വിഹരിക്കുവാന്‍ അവസരം നല്‍കുന്നു. ജി.കെ. പിള്ളയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിക്ഷേധിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാന പത്രക്കുറിപ്പില്‍ അറിയിച്ചു.

Registrations

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 24-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം:ജനുവരി 24-ന് കോട്ടയത്തെ അര്‍ക്കാഡിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടന്‍ കലാരൂപങ്ങള്‍, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ രാവിലെ 10 മണിക്ക് ജോസ് കെ.മാണി എം.പി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.അതിനുശേഷം മെഡിക്കല്‍ ക്യാമ്പ്, സാഹിത്യസമ്മേളനം, ബിസിനസ് സെമിനാര്‍, മാധ്യമ സെമിനാര്‍ എന്നിവയുമുണ്ടാകും. വൈകിട്ട് 6 മണിക്ക് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എ.കെ. ആന്റണി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ രമേശ്…

Registrations

റണ്‍ കേരള റണ്ണിന് അഭിവാദ്യമര്‍പ്പിച്ച് ഫൊക്കാനയും

കേരളം ആതിഥ്യം വഹിക്കുന്ന 35-ാ മത് നാഷണല്‍ ഗെയിംസിന് മുന്നോടിയായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പങ്കെടുക്കുന്ന റണ്‍ കേരള റണ്ണില്‍ ഫൊക്കാനയും പങ്കുചേരുന്നു. ജനുവരി 20 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന റണ്‍ കേരളാ റണ്ണിലാണ് ഫൊക്കാനാ ഭാരവാഹികള്‍ പങ്കെടുക്കുന്നതെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍.പി.ജോണ്‍ ഈ-മലയാളിയോട് പറഞ്ഞു.കേരളത്തിന്റെ പുതിയതലമുറയിലെ കായികതാരങ്ങളെ കായിക വിനോദത്തെക്കുറിച്ച് മനസിലാക്കുവാനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഉദ്യമമാണ് റണ്‍ കേരള റണ്‍. കൂടാതെ ലോകമലയാളികളെ ദേശീയഗെയിംസിന്റെ ആവേശത്തിലേക്ക്…

Registrations

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ 2015: ഗാനസന്ധ്യയൊരുക്കി ഫ്രാങ്കോ, സുദര്‍ശനന്‍, ടിനു ടെലന്റ്

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2015-ന്റെ സമാപന സമ്മേളനത്തിനുശേഷം ഗാനസന്ധ്യയൊരുക്കുവാന്‍ യുവ സംഗീത പ്രതിഭകളായ ഫ്രാങ്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനന്‍, ടിനു ടെലന്റ് എന്നിവര്‍ എത്തുന്നു. ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷനിലാണ് ഈ യുവ പ്രതിഭകളുടെ സംഗീതവിസ്മയം അരങ്ങേറുന്നത്. “സുന്ദരിയേ വാ’ എന്ന ഒരു ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് ഫ്രാങ്കോ. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും നിറഞ്ഞുനില്‍ക്കുന്ന ഫ്രാങ്കോ അമേരിക്കന്‍…

Registrations

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ 2015 സമാപന സമ്മേളനം കേരളാ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഇമലയാളിയോട് പറഞ്ഞു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലിലാണ് ഈവര്‍ഷത്തെ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ നടക്കുക. രാവിലെ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനില്‍ മാധ്യമ സെമിനാര്‍, സാഹിത്യ സമ്മേളനം, ബിസിനസ് സെമിനാര്‍,…

Registrations

ഫൊക്കാനാ മാധ്യമ സെമിനാറില്‍ പ്രഗത്ഭര്‍ പങ്കെടുക്കും

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി ആദരിക്കാന്‍ സന്മനസുകാട്ടി പ്രവാസി സംഘടനയാണ് ഫൊക്കാന. സംഘടനയുടെ ആരംഭകാലം മുതല്‍ അച്ചടി-ദൃശ്യമാധ്യമ രംഗത്തെ നിരവധി പ്രഗത്ഭര്‍ ഫൊക്കാനയുടെ അംഗീകാരത്തിന് അര്‍ഹരായിട്ടുണ്ട്. എം.പി. വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, ടി.എന്‍. ഗോപകുമാര്‍, ജോര്‍ജ് കള്ളിവയലില്‍, ജോണ്‍ ബ്രിട്ടാസ്, എന്‍ അശോകന്‍ തുടങ്ങി നിരവധി പത്രപ്രവര്‍ത്തകര്‍ അംഗീകാരങ്ങള്‍ നേടിയവരാണ്. എന്നാല്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ 2015-ല്‍ കോട്ടയത്ത് നടക്കുന്ന മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയും, മനോരമയുടെ അസോ.…

Registrations

ഫൊക്കാന കേരള കണ്‍വന്‍ഷന് പമ്പയുടെ ആശംസകള്‍

ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാന ജനുവരി 24ന് (ശനി) കോട്ടയത്ത് സംഘടിപ്പിക്കുന്ന കേരള കണ്‍വന്‍ഷനെ നയിക്കുന്ന ജോണ്‍ പി. ജോണ്‍, വിനോദ് കെയാര്‍കെ, ജോയി ഇട്ടന്‍ ടീമിന് പമ്പ ആശംസകള്‍ നേര്‍ന്നു. 2016ല്‍ ടൊറന്റോയില്‍ സംഘടിപ്പിക്കുന്ന വിപുലമായ കണ്‍വന്‍ഷന് മുന്നോടിയായി കോട്ടയത്ത് നടക്കുന്ന ഏകദിന കണ്‍വന്‍ഷനില്‍ കലാ, സാംസ്കാരിക പരിപാടികളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും പ്രാധാന്യം കൊടുക്കുക എന്ന് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു. പമ്പ…

Registrations

ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനാ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആര്‍.ഒ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഉണ്ണിത്താന്‍. 1994 -ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഉണ്ണിത്താന്‍ ന്യൂയോര്‍ക്കിലുള്ള വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലെയിന്‍സിലാണ് താമസം. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ ഉണ്ണിത്താന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍, കെ.എച്ച്.എന്‍.എ ജോയിന്റ് ട്രഷറര്‍, വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും…

Registrations

ഫൊക്കാനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: ഫൊക്കാനാ നേതാക്കള്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനെക്കുറിച്ച് ആരായുകയും നടത്തിപ്പിനെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു. മുഖ്യമന്ത്രി ഫൊക്കാനാ കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേര്‍ന്നു. തീര്‍ച്ചയായും കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നോര്‍ക്ക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ­ത്.

Registrations